`Come, Holy Spirit, fill my heart with Your holy gifts.'

Address

Parish Priest,
Holy Spirit Church,
Mampally,Anjengo P.O.,
Trivandrum -695 309
Ph: 0470/2656780

Strength
Total Catholics: 3300
Families: 715
Houses: 680
Men: 805
Women: 840
Children: 1420

Total Family units: 27
as ward: 12
Priest: 1
Religious Sisters: 08
Seminarians: 06


A glittering shell in catholic church

List of Parish Priests

  • 01. Rev.Fr. Jose Peries (1911-1928)
  • 02. Rev.Fr. M. Fernandez (1928-1932)
  • 03. Rev.Fr. John Fernandez (1932-1935)
  • 04. Rev.Fr. Lawrence Paul (1935-1937)
  • 05. Rev.Fr. Simon John (1937-1946)
  • 06. Rev.Fr. Thomas.B.Pereira (1946-1950)
  • 07. Rev.Fr. Peter Augustine (1950-1955)
  • 08. Rev.Fr. Leen Fernandez (1955-1957)
  • 09. Rev.Fr. Basil Fernandez (1957-1963)
  • 10. Rev.Fr. James Amado (1963-1966)
  • 11. Rev.Fr. Sebastian.C.Pereira (1966-1967)
  • 12. Rev.Fr. Clarence Fernandez (1967-1970)
  • 13. Rev.Fr. Lawrence Paul (1970-1977)
  • 14. Rev.Fr. Cleetus Gomez (1977-1980)
  • 15. Rev.Fr. Stephen Mathessery (1980-1983)
  • 16. Rev.Fr. Andrews.J (1983-1988)
  • 17. Rev.Fr. L. Romance (1988-1991)
  • 18. Rev.Fr. E. Wilfred (1991-1994)
  • 19. Rev.Fr. Robinson Francis (1994-1997)
  • 20. Rev.Fr. Lazer Benedict (1997-1998)
  • 21. Rev.Fr. Yesu Labrin (1998-2000)
  • 22. Rev.Fr. Dyson (2000)
  • 23. Rev.Fr. William Cyril (2000-2003)
  • 24. Rev. Fr. Albert (2003-2004)
  • 25. Rev.Fr. Shaji Sebastian (2004-2010)
  • 26. Rev.Fr. Santhappan (2010-2011
  • 27. Rev.Fr. Christil Rosario (2012-2013)
  • 28. Rev.Fr. Cleetus Vincent (2014)
  • 29. Rev.Fr. Joseph Bhaskaran (2015- )

Blog Archive

Tuesday, December 3, 2013

`ക്രിസ്തുമസ് വീണ്ടും സമാഗതമായിരിക്കുകയാണ്'.
എല്ലാ ക്രിസ്തുമസ് സന്ദേശങ്ങളും ആരംഭിക്കുന്നത് ഇത്തരം ഒരു വാക്യത്തോടു കൂടിയാണല്ലോ. എന്നാല്‍ ഡിസംബര്‍ 25 എന്ന തിയ്യതി ക്രിസ്തുമസ് ആണെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ എന്ന് പലര്‍ക്കും അറിയില്ല.
നാലാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. റോമ സാമ്രാജ്യത്തില്‍ അതുവരെ ഡിസംബര്‍ 25 സൂര്യഭഗവാന്റെ ഉത്സവമായി ആചരിച്ചു വന്നിരുന്നു. റോമാ സാമ്രാജ്യത്തിന്റെ മതം ക്രിസ്തുമതമായി മാറിക്കഴിഞ്ഞപ്പോഴും സാധാരണ ആളുകള്‍ ഉത്സാഹപൂര്‍വ്വം അത് കൊണ്ടാടിയിരുന്നു. അപ്പോള്‍ സഭയിലെ ചില പണ്ഡിതന്‍മാരും ബുദ്ധിമാന്‍മാരുമായിരുന്ന ആളുകള്‍ പറഞ്ഞു, ‘യേശുക്രിസ്തുവാണ് സാക്ഷാല്‍ സൂര്യന്‍. അതുകൊണ്ട് സൂര്യന്‍ ഉത്സവം എന്നു പറയുന്നത് യേശുക്രിസ്തുവിന്റെ ഉത്സവമാണ്. ഈ ദിവസം ക്രിസ്തുമസ് ആയി നമുക്ക് ആഘോഷിക്കാം’ എന്ന്. അങ്ങനെയാണ് ഡിസംബര്‍ 25 ക്രിസ്തുമസ് ആയത്. ജൂലിയസ് ഒന്നാമന്‍ എന്ന മാര്‍പ്പാപ്പയാണ് ഇതു സംബന്ധിച്ച തിട്ടൂരം പാശ്ചാത്യ സഭയില്‍ പുറപ്പെടുവിച്ചത്. പാശ്ചാത്യ സഭയിലാണ് ഈ ആഘോഷം തുടങ്ങിയത്.
ഏഷ്യയിലുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈസ്റ്റര്‍ ആയിരുന്നു പ്രധാനപ്പെട്ട ആഘോഷം. രണ്ടു ആഘോഷങ്ങളാണ് പ്രധാനമായും ആഘോഷിച്ചിരുന്നത്. ക്രിസ്തുവിന്റെ ജനനത്തേക്കാള്‍ കൂടുതലായി, കിഴക്കു നിന്നുള്ള രാജാക്കന്‍മാര്‍ ക്രിസ്തുവിനെ വന്നു കണ്ട അനുഭവവും, ക്രിസ്തുവിന്റെ യോഹന്നാനില്‍ പ്രാപിച്ച സ്‌നാനത്തിന്റെ അനുഭവവും ഉള്‍ക്കൊള്ളുന്ന ദിവസമാണ് എപ്പിസനി. ആ എപ്പിസനി ആയിരുന്നു പൗരസ്ത്യര്‍ക്കു പ്രധാനം.
ഇതിനകത്ത് വലിയൊരു ദാര്‍ശനികമായ വിഷയം കൂടി അടങ്ങിയിട്ടുണ്ട് എന്ന് അറിയണം. യേശുക്രിസ്തുവിനെ കാണുന്നത്, അറിയുന്നത്, ചരിത്രപരമായ ഒരു സംഭവം എന്നതിലുപരി യുക്തിപരമായൊരു സമാഗമത്തിന്റെ അനുഭവമാകണം എന്നുള്ളതാണതിന്റെ അര്‍ത്ഥം.
പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും കൃത്യമായി കണക്കാക്കി പറയുന്ന സ്വഭാവത്തില്‍, അവര്‍ക്ക് ജനനതീയ്യതി പ്രധാനമായിരിക്കാം. പൗരസ്ത്യ ദാര്‍ശനിക മേഖലയില്‍, യേശു ക്രിസ്തു ജനിച്ചു എന്നുള്ളതിനേക്കാള്‍ പ്രധാനം ഞാന്‍ യേശുക്രിസ്തുവിനെ കാണുന്നു എന്നുള്ളതാണ്.
സ്‌നാപക യോഹന്നാന്‍ യേശുക്രിസ്തുവിനെ പില്‍ക്കാലത്ത് ജോര്‍ദാന്‍ നദിയുടെ തീരത്ത് വെച്ച് കണ്ടപ്പോള്‍ ‘ഇതാ പോകുന്നു ദൈവത്തിന്റെ കുഞ്ഞാട്’ എന്നു പറഞ്ഞു. അതുപോലെ തന്നെയാണ് കിഴക്കു നിന്നു വന്ന വിദ്വാന്‍മാരും യേശുക്രിസ്തുവിനെ വന്നു കണ്ടത്. ആ മലഞ്ചെരുവില്‍ ക്രിസ്തുവിനെ പ്രസവിച്ച കാലത്ത്, ആടുകളെ മേച്ചിരുന്ന പാവപ്പെട്ട ആട്ടിടയന്‍മാരും ക്രിസ്തുവിനെ പോയി കണ്ടു. അതു കൊണ്ട് പൗരസ്ത്യ ദര്‍ശനത്തില്‍ ക്രിസ്തു ജനിച്ചു എന്നു പറഞ്ഞാല്‍ പോര, നമ്മള്‍ ക്രിസ്തുവിനെ കാണണം. ക്രിസ്തു നമ്മുടെ ജീവിതത്തില്‍ ഒരു അനുഭവമായി സാക്ഷാത്കരിക്കപ്പെടണം. അതുകൊണ്ടാണ് അനുഭവമാണ് പ്രധാനം എന്ന് പൗരസ്ത്യ ക്രൈസ്തവ ദര്‍ശനം നമുക്ക് പറഞ്ഞു തരുന്നത്.
ഇത് ചരിത്രത്തിന്റെ പാരമ്പര്യമാണെന്ന് ക്രൈസ്തവശാസ്ത്രം പറയുന്നു. ഉത്പത്തി പുസ്തകത്തില്‍ അബ്രഹാം തന്റെ മകനായ ഇസ്ഹാക്കിനെ – ഇസ്മാഈലിനെ എന്നാണ് ഇസ്ലാമിക പാരമ്പര്യം – ബലി കഴിക്കാന്‍ കൊണ്ടു പോകുന്നത് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത്, ആ മകന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘ബലി കഴിക്കാനുള്ള കുഞ്ഞാട് എവിടെ?’ എന്ന്. അപ്പോള്‍ അബ്രഹാം പറയുന്ന മറുപടി, ‘ദൈവത്തിന്റെ കുഞ്ഞാടിനെ ദൈവം കാണിച്ചു തരും’ എന്നാണ്. ആ കുഞ്ഞാടിനെ കാണിച്ചു കൊടുക്കുന്നും അത് ബലികഴിക്കുന്നുമുണ്ട്. എന്നാല്‍ യോഹന്നാന്‍ സ്‌നാപകന്‍ പറയുന്ന ആ വാക്കുകള്‍, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചോദ്യത്തിന് ഉത്തരം കിട്ടുന്നത് പോലെയാണ് നമുക്ക് തോന്നുക. ‘ബലി കഴിക്കാനുള്ള ആടെവിടെ’ എന്ന ചോദ്യത്തിന് രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ദാന്‍ തീരത്ത് വെച്ച് യോഹന്നാന്‍ സ്‌നാപകനില്‍ നിന്ന് മറുപടി കിട്ടുകയാണ്. ‘ഇതാ പോകുന്നു ദൈവത്തിന്റെ കുഞ്ഞാട്’. ഈ കുഞ്ഞാടാണ് ബലി കഴിക്കാന്‍ പോകുന്നത്.
അതെന്തായാലും, നമുക്ക് ക്രിസ്തു ജനിച്ചു എന്നുള്ളതിനേക്കാള്‍ ക്രിസ്തുവിന്റെ സന്നിധിയില്‍ നാം എത്തി എന്നുള്ളതാണ് പ്രധാനം. അങ്ങനെ നമ്മള്‍ എത്തുമ്പോള്‍ രണ്ടു കാര്യങ്ങളാണ് സംഭവിക്കേണ്ടത്. ഒന്നാമത്, നമുക്ക് അവിടെ എത്താന്‍ വേണ്ട വിനയം വേണം.
ബത്‌ലഹേമില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം. ക്രിസ്തു ജനിച്ചതായി പറയപ്പെടുന്ന സ്ഥലത്ത് പ്രവേശിച്ച് ആ ഭൂമിയില്‍ ചുംബിക്കാനായി സന്ദര്‍ശകര്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ, കയറണമെന്നുണ്ടെങ്കില്‍, സാധാരണ പൊക്കം കുറഞ്ഞ ഒരു വാതില്‍ മാത്രമല്ല, നമ്മുടെ സിനിമാ നടനായ ഉണ്ടപക്രുവിന് പോലും മുട്ടിലിഴയേണ്ട തരത്തിലുള്ള ചെറിയ ഒരു ദ്വാരത്തിലൂടെയാണ് അതിനകത്ത് പ്രവേശിക്കേണ്ടത്. അതിന്റെ അര്‍ത്ഥം ഈശ്വരനെ കാണാനും ആരാധിക്കാനും ചെല്ലുന്ന മനുഷ്യന്‍ സമ്പൂര്‍ണ്ണ വിനയത്തോടു കൂടെ തലകുനിച്ച് നടു വളച്ച്, മുട്ടു മടക്കി ഇഴയുന്ന പരുവത്തില്‍ ഈശ്വര സന്നിധിയിലേക്ക് ചെല്ലണം. ഇത് ഏതു മതവുമായി ബന്ധപ്പെടുത്താവുന്നതാണ്. ഈശ്വരസന്നിധിയിലെത്തുന്ന മനുഷ്യന്‍ പൂര്‍ണ്ണമായ വിനയത്തോടെയായിരിക്കണം. അങ്ങിനെ ചെല്ലുമ്പോള്‍ മാത്രമാണ് ഈശ്വരനെ കാണാന്‍ കഴിയുന്നത്.
രണ്ടാമത്തെ പാഠം, അങ്ങിനെ കണ്ടു കഴിഞ്ഞാല്‍ എന്തു സംഭവിക്കും? രണ്ടുകൂട്ടര്‍ അവിടെ ചെന്നതിനെ സംബന്ധിച്ചാണ് ബൈബിളില്‍ പറയുന്നത്. ഒന്ന് ആട്ടിടയന്‍മാരാണ്. അവര്‍ ഒരു വിവരവുമില്ലാത്ത ആളുകളായിരുന്നു. പക്ഷെ, അവര്‍ എന്താണ് ഈ കൂത്ത് എന്നു കാണാന്‍ വേണ്ടി പോയതാണ്. മാലാഖമാര്‍ ആകാശത്തില്‍ നിന്നിറങ്ങി വന്ന് പാട്ടുപാടി എന്നൊക്കെ പറയുമ്പോള്‍ വിദ്യാഭ്യാസമുള്ള ആളുകള്‍ ഇവര്‍ ആകാശത്തില്‍ എങ്ങനെയാണ് നില്‍ക്കുന്നത് എന്ന് എത്തി നോക്കും. ഇവര്‍ക്ക് അത്തരത്തിലുള്ള സംശയങ്ങളൊന്നുമില്ല. പാവപ്പെട്ട മനുഷ്യരാണ്. അവര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി, കേട്ടതെന്താണെന്ന് അറിയാന്‍ വേണ്ടി പോയപ്പോഴാണ് ക്രിസ്തുവിനെ കണ്ടത്. പക്ഷെ, കണ്ടു കഴിഞ്ഞ് തിരിച്ചു വരുന്നതിനെ കുറിച്ച് പറയുമ്പോള്‍, അവര്‍ സന്തോഷിച്ച് ഉല്ലസിച്ച് ദൈവത്തെ മഹത്വപ്പെടുത്തി തിരിച്ചു പോയി എന്നാണ് പറയുന്നത്. അവര്‍ എവിടെ നിന്നു വന്നോ അങ്ങോട്ട് തന്നെയാണ് തിരിച്ചു പോയത്. നമ്മളായിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ കര്‍മ്മ മണ്ഡലത്തില്‍ തന്നെ, നമ്മുടെ ഓഫീസുകളില്‍ നമ്മുടെ കച്ചവട സ്ഥലങ്ങളില്‍ നമ്മുടെ പത്ര സ്ഥാപനങ്ങളില്‍ നമ്മുടെ റേഡിയോ നിലയങ്ങളില്‍, എവിടെയൊക്കെ നാം ജോലി ചെയ്യുന്നോ അവിടെയൊക്കെ തന്നെയാണ് തിരിച്ചു വരുന്നത്. പക്ഷെ, യേശുവിനെ അല്ലെങ്കില്‍ ഈശ്വരനെ കണ്ടിട്ട് തിരിച്ചു വരുമ്പോള്‍ ഉല്ലാസത്തോടും സന്തോഷത്തോടും ഈശ്വരനെ മഹത്വപ്പെടുത്തിക്കൊണ്ടുമായിരിക്കും തിരിച്ചു വരുന്നത് എന്നു മാത്രം.
രണ്ടാമത്തെ കൂട്ടരെക്കുറിച്ച് പറഞ്ഞിരിക്കുന്നത് അതു പോലെ തന്നെയാണ്. പേര്‍ഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമൊക്കെയുള്ള പൗരസ്ത്യ ദേശത്തെ പണ്ഡിതന്‍മാര്‍, അവര്‍ വന്ന വഴിയേ അല്ല തിരിച്ചു പോവുക. അവര്‍ക്ക് ദര്‍ശനമുണ്ടായി അവര്‍ വേറൊരു വഴിയായി തിരിച്ചു പോയി എന്നാണ് ബൈബിളില്‍ പറയുന്നത്. ഈ രണ്ടുമാണ്, വിനയത്തോടു കൂടി ചെന്നാല്‍ മാത്രമേ ക്രിസ്തുവിനെ കാണാന്‍ കഴിയുകയുള്ളൂ എന്നതു പോലെ പ്രധാനമായ മറ്റു രണ്ടു സംഗതികള്‍.
അങ്ങനെ കാണുന്നതിന്റെ അനുഭവമെന്താണ്? ഒന്ന്, നമ്മള്‍ അങ്ങോട്ടു പോയ വഴിയേ അല്ല ഇങ്ങോട്ട് തിരിച്ചു വരുന്നത്. മറ്റൊരു വഴിയായി തിരിച്ചു പോരും. രണ്ട്, സന്തോഷിച്ചും ഉല്ലസിച്ചും ഈശ്വരനെ മഹത്വപ്പെടുത്തിയുമാകും നമ്മുടെ മടക്കയാത്ര. എവിടെ നിന്ന് പുറപ്പെട്ടുവോ അവിടേക്ക് തന്നെയാണ് തിരിച്ചു വരുന്നത്. ഒരാള്‍ ഒരു സന്യാസിയായാലോ, ഒരു ഇമാമായാലോ, ഒരു ബിഷപ്പ് ആയാലോ മാത്രമേ ഈശ്വരനെ കാണാന്‍ കഴിയൂ എന്നില്ല. നമ്മളായിരിക്കുന്ന അവസ്ഥയില്‍ നമുക്ക് ഈശ്വരനെ കാണുകയും, ഈശ്വരനെ അനുഭവിക്കുകയും, ആ ഈശ്വരന്റെ അനുഭവത്തില്‍ ജീവിക്കുകയും ചെയ്യാവുന്നതാണ്.
പക്ഷെ, വിനയമുണ്ടാകണം ഈശ്വരസന്നിധിയില്‍ ചെല്ലാന്‍. തല കുനിക്കാനും, നടു വളക്കാനും, മുട്ടിലിഴയാനും നമ്മള്‍ തയ്യാറാകണം. അങ്ങനെ ഈശ്വരനുമായി നമ്മള്‍ സമാഗമം നടത്തിയ ശേഷം നമ്മള്‍ മടങ്ങുമ്പോള്‍, നമ്മള്‍ വന്ന വഴിയേ ആയിരിക്കില്ല, മറ്റൊരു വഴിയേ ആയിരിക്കും മടങ്ങുന്നത്. അത് ഉത്കണ്ഠാകുലരായിട്ടോ ആകാംക്ഷാഭരിതരോ ആയിട്ടായിരിക്കില്ല. നേരെ മറിച്ച്, സന്തോഷത്തോടും ഉല്ലാസത്തോടും കൂടി ഈശ്വരനെ മഹത്വപ്പെടത്തിയായിരിക്കും. അങ്ങനെ നമ്മള്‍ പുറപ്പെട്ട സ്ഥലത്തേക്ക് തിരിച്ചു വന്നാല്‍ പോലും, പുറപ്പെട്ട മനുഷ്യനായല്ല നമ്മള്‍ തിരിച്ചു വരുന്നത്. ഈശ്വരനുമായി സമാഗമം നടത്തിയ ഒരു പുതിയ മനുഷ്യനായിട്ടായിരിക്കും തിരിച്ചു വരുന്നത്. ആ നവീകരണത്തിന്റെ അനുഭവം എല്ലാ ജാതി മതസ്ഥരായ ആളുകള്‍ക്കും ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പുതിയ വര്‍ഷത്തില്‍ സര്‍വ്വ ശക്തനും ജഗനിയന്താവുമായ പരമ കാരുണ്യവാന്‍ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു

No comments: